പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പ്രതികളായ ഒരാളെയും വെറുതെ വിടരുതെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ പൊളിച്ച്‌ പണിയാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത് . സര്‍ക്കാരിന്റെ തീരുമാനം ഉചിതമായ നടപടിയാണ്. 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലത്തിന്‍റെ നിര്‍മ്മാണത്തിലെ അഴിമതി എത്തിച്ചത്. സര്‍ക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരില്‍നിന്നും ഇടാക്കിയേ മതിയാകൂ എന്നും അദ്ദേഹം വ്യകത്മാക്കി.

‘പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവന്‍ പേരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ ഒരാളെ പോലും വിട്ടു പോകരുത് . സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ വന്‍ അഴിമതി അവസാനിപ്പിക്കുന്നതിന്‍റെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ അഴിമതിക്കെതിരെ സ്വീകരിക്കന്ന നടപടികള്‍’ – വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *