പാലക്കാട്‌ ഹോട്ടൽ റെയ്ഡ് എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയ കപടനാടകം :കുമ്മനം രാജശേഖരൻ


പാലക്കാട് പാതിര റെയ്ഡ് എൽഡിഎഫും യുഡിഎഫും ഉണ്ടാക്കിയ കപട നാടകമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പാലക്കാട് ബിജെപിക്കെതിരായി എൽഡിഎഫ് – യുഡിഎഫ് ഡീലുണ്ട്. നാടകം എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.


സന്ദീപ് വാര്യരുടെ പരാതി പാർട്ടി പരിശോധിയ്ക്കുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. സന്ദീപ് ഇപ്പോഴും ബിജെപിയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.




Sharing is Caring