പാലക്കാട് മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്നും രാഷ്ട്രീയം ചർച്ചയായാൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പാലക്കാട്ടെ ജനങ്ങൾക്ക് വോട്ടുചെയ്യാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ നിർത്തിയിട്ടുള്ളത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ഒരു എംഎൽഎ പാലക്കാട് ഉണ്ടാകണമെന്ന് വോട്ടർമാർ തന്നെയാണ് പറയുന്നത്.

തങ്ങൾക്ക് മേൽക്കോയ്മ ഉണ്ടാകാൻ സാധിച്ചിട്ടുണ്ടെന്നും 16,17 തീയതികളായി മുഖ്യമന്ത്രി കൂടി പ്രചാരണത്തിനായി പാലക്കാട് എത്തുന്നതോടെ വിജയപ്രതീക്ഷ ഇരട്ടിയാകുകയാണെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.













