പാലക്കാട് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എ കെ ബാലൻ. കെ മുരളീധരൻ വരെ ഇക്കാര്യം സമ്മതിച്ചു കഴിഞ്ഞു. എൽഡിഎഫിന്റെ വിജയം അട്ടിമറിക്കാൻ ആണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നത്.സംശയമുള്ള എല്ലാ സ്ഥലത്തും പോലീസും എക്സൈസും ഇലക്ഷൻ കമ്മീഷനും പരിശോധന നടത്തണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു.

അതിന്റെ തെളിവാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെ മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നത് എന്നു പറഞ്ഞതോടെ എല്ലാം എല്ലാവർക്കും ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു.













