പാലക്കാട് പുതുവർഷ ആഘോഷത്തിനിടെ സംഘർഷം; വിദ്യാർഥി കുത്തേറ്റു മരിച്ചു

പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. പാലക്കാട് നെന്മാറ കൊട്ടേക്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ പുലര്‍ച്ചെയായിരുന്നു സംഭവം. പുതുവർഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.സുജിത്തിനൊപ്പമുണ്ടായിരുന്ന അഖിലിനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *