പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണം; ജോണ്‍ ബ്രിട്ടാസ് എം പി


പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തീരുമാനം നടപ്പിലായാല്‍ പാലക്കാട് ഡിവിഷന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല കേരളം റെയില്‍വേ ഭൂപടത്തില്‍ പിന്തളളപ്പെടുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.


യാത്രക്കാരുടെ എണ്ണത്തിലും വരുമാന വര്‍ധനയിലുമടക്കം മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് പാലക്കാട് ഡിവിഷന്‍ കാഴ്ച വയ്ക്കുന്നത്. പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തിനെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ്.


നീതികരിക്കാനാകാത്ത നീക്കമാണിത്. ഇക്കൊല്ലം മേയ്മാസം റെയില്‍വേ പുറത്തിറക്കിയ പത്രപ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍. പുതിയ പദ്ധതികളില്ലെന്നും പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ ഡിവിഷന്‍ രൂപീകരിക്കില്ലെന്നതും അടക്കമുള്ള കാര്യങ്ങളാണ് റെയില്‍വേയുടെ അന്നത്തെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.



Sharing is Caring