പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം


പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.ഇന്നലെ മീറ്റ്‌നയില്‍ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ് അക്ബറുമായി പൊലീസ് മടങ്ങുമ്പോഴാണ് ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് അക്രമിച്ചത്.


അക്രമം നടത്തിയ മീറ്റ്‌ന സ്വദേശികളായ വിവേക് , ഷിബു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കേസില്‍ രണ്ട് പ്രതികള്‍ കൂടി ഇതിനകം കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. പൊട്ടിയ ഓടും മറ്റ് ആയുധങ്ങളും വച്ചാണ് ഇരുവരെയും ആക്രമിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല.

online news portal



Sharing is Caring