ശൈത്യകാല സമ്മേളനത്തിൻ്റെ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ധമാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിയില്‍ സഭ നിർത്തിവെച്ച് ചർച്ച നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.ചർച്ച അനുവദിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിൻ്റെത്.
ശൈത്യകാല സമ്മേളനത്തിൻ്റെ ആദ്യദിനമായ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ സമ്മേളനം സ്തംഭിച്ചിരുന്നു.ചർച്ച നടത്താമെന്ന് പറയുന്ന ഭരണപക്ഷം ചർച്ചയ്ക്ക് സമയം പറയാതെ ചർച്ച നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിലും പ്രതിഷേധം ശക്തമാണ്. സഭ സമ്മേളനത്തിൻ്റെ അവസാന ദിനമായ 19ന് ചർച്ച നടത്തനാണോ ഭരണപക്ഷ തീരുമാനമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പരിഹസിച്ചിരുന്നു.

അതിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നലെ മണിപ്പൂർ ആദായ നികുതി ഭേദഗതി ബില്‍ ലോക്സഭയില്‍ ഏകപക്ഷീയമായി പാസാക്കിയിരുന്നു. ഇന്ന് എക്സൈസ് നിയമ ഭേഗഗതി ബില്‍ ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയില്‍ അവതരിപ്പിക്കും.













