പാകിസ്ഥാനില്‍ പ്രണയദിന ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക്. ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങളില്‍ പ്രണയദിന പരിപാടികള്‍ അവതരിപ്പിക്കരുതെന്ന് പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.പ്രണയദിനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പൊതു പരിപാടികള്‍ സംഘടിപ്പിക്കരുത്. മാധ്യമങ്ങള്‍ ഇത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമരുത് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പരിപാടികള്‍ക്ക് ഇസ്ലാമാബാദ് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തിയിരുന്നു.
പ്രണയദിന ആഘോഷങ്ങള്‍ പാശ്ചാത്യ സംസ്കാരമാണെന്നും ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം പാക്പൗരന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.

കഴിഞ്ഞ വര്‍ഷത്തെ നിരോധനം ഓര്‍മപ്പെടുത്തിയാണ് പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കരുതെന്ന് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.













