പാകിസ്താനിലെ ഹിമപാതത്തില്‍ നാലുവയസുകാരനുള്‍പ്പെടെ 11 പേർ മരിച്ചു

പാക്ക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലെ അസ്റ്റോർ ജില്ലയെ ആസാദ് കശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിന്റെ ഭാഗത്താണ് ഹിമപാതമുണ്ടായത്.

വടക്കൻ പാകിസ്താനിൽ ഹിമപാതത്തില്‍ നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേർ മരിച്ചു. പർവത മേഖലയിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ്പ് പാസിലാണ് ദുരന്തം.

ആട്ടിൻകൂട്ടവുമായി ഗുജ്ജർ കുടുംബം പർവതപ്രദേശം മുറിച്ചുകടക്കുന്നതിനിടെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

പാക്ക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലെ അസ്റ്റോർ ജില്ലയെ ആസാദ് കശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിന്റെ ഭാഗത്താണ് ഹിമപാതമുണ്ടായത്.

മരിച്ചവരിൽ നാല് സ്ത്രീകളും നാല് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

Sharing is Caring