പശ്ചിമ ഇറാനിലെ ഭൂചലനം: അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു


ടെഹ്റാന്‍: പശ്ചിമ ഇറാനില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇറാനിലെ ഇലാമായിരുന്നു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.


കുവൈത്തിലും ഇറാക്കിലെ ബാഗ്ദാദ്, കുര്‍ദിസ്ഥാന്‍ മേഖലയിലെ ഇര്‍ബില്‍ എന്നിവിടങ്ങളിലും ഭൂകന്പത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു. പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.




Sharing is Caring