പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍


പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനുഷ്ഠാന കര്‍മ്മങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നത് അവിടെ ഉള്ളവര്‍ മാത്രം കേട്ടാല്‍ മതി. പുറത്തുള്ള പൊതുസമൂഹത്തിന് അരോചകമായി അത് മാറാന്‍ പാടില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ശബ്ദഘോഷമല്ല വേണ്ടത്, സൗമ്യമായ ഉദ്‌ബോധനം ആണ് വേണ്ടതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി




Sharing is Caring