പരിശോധന നടത്താത്ത പ്രവാസികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം,​ മാര്‍ഗനിര്‍ദ്ദേശം പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പുറപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്താത്ത പ്രവാസികള്‍ കേരളത്തിലെത്തുമ്ബോള്‍ 4 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനില്‍ കഴിയണമെന്ന് നോര്‍ക്ക. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്കയുടെ പുതിയ ഉത്തരവ്.

പുറപ്പെടുന്ന സ്ഥലത്ത് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കൊവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള താമസം ഒരുക്കുന്നത്. ഇവര്‍ക്ക് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകാനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കളക്ടര്‍മാര്‍ ഒരുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *