‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ ബോംബേറ്


സഞ്ജയ്‌ലീല ബന്‍സാലിയുടെ ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.




Sharing is Caring