പണം തിരിച്ച്‌​ നല്‍കുമെന്ന്​ നീരവിന്റെ കത്ത്​ മുഖവിലക്കെടുക്കുന്നില്ലെന്ന്​ ബാങ്കുകള്‍

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന്​ വെട്ടിച്ച തുക തിരിച്ച്‌​ നല്‍കുമെന്ന നീരവ്​ മോദിയുടെ കത്ത്​ മുഖവിലക്കെടുക്കുന്നില്ലെന്ന്​ ബാങ്കുകള്‍. പണം തിരിച്ച്‌​ നല്‍കുമെന്ന്​ അറിയിച്ച്‌​ വായ്​പയെടുത്തവര്‍ ഇത്തരത്തില്‍ കത്തുകള്‍ നല്‍കാറുണ്ട്​. ഇത്​ കേവലം ഒരു തന്ത്രത്തിന്റെ​ ഭാഗം മാത്രമാണ്​. പണം നല്‍കുന്നത്​ പരമാവധി നീട്ടികൊണ്ട്​ പോകുന്നതിന്റെ നടപടിയുടെ ഭാഗമാണ്​ ഇതെന്നും ചില ബാങ്ക്​ പ്രതിനിധികള്‍ പ്രതികരിച്ചു.

നീരവ്​ മോദിയുടെ തട്ടിപ്പും ദീര്‍ഘകാലത്തേക്കുള്ള നിയമനടപടികളിലേക്ക്​ തന്നെയാണ്​ നീങ്ങുന്നതെന്ന സൂചനകളാണ്​ ബാങ്കുകള്‍ നല്‍കുന്നത്​. വിജയ്​ മല്യക്ക്​ സമാനമായ കേസായിരിക്കും നീരവ്​ മോദിയുടെ വിഷയത്തിലും ഉണ്ടാവുകയെന്നാണ്​ ബാങ്കിങ്​ പ്രതിനിധികള്‍ നല്‍കുന്ന സൂചന.നേരത്തെ ത​​െന്‍റ കമ്ബനിയുടെ ആസ്ഥി വിറ്റ്​ 6000 കോടി രൂപ ബാങ്കുകള്‍ക്ക്​ ഉടന്‍ തന്നെ തിരിച്ച്‌​ നല്‍കുമെന്ന്​ നീരവ്​ മോദി കത്തയച്ചിരുന്നു. എന്നാല്‍, ഇത്​ മുഖവിലക്കെടുക്കേണ്ടെന്നാണ്​ ബാങ്കുകളുടെ നിലപാട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *