പഞ്ചസാര മില്ലില്‍ നിന്നും രാസ വസ്തുക്കള്‍ ഒഴുകിയത് ബിയാസ് നദിയിലേക്ക്; പഞ്ചാബില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ അടക്കം ജലജീവികള്‍ ചത്ത് പൊങ്ങുന്നു


പഞ്ചാബ്: പഞ്ചസാര മില്ലില്‍ നിന്നുള്ള രാസവസ്തുക്കള്‍ നദിയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് ബിയാസ് നദിയില്‍ നിരവധി മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. വ്യാഴാഴ്ച നൂറ് കണക്കിന് മത്സ്യങ്ങളും ജലജീവികളുമാണ് ചത്ത് പൊങ്ങിയത്. ചഞ്ചസാര മില്ലില്‍ നിന്നും നദിയിലേക്ക് ഒഴുകിയ രാസദ്രാവകമാണ് നദിയിലെ ജലത്തെ വിഷമയമാക്കിയത്.


ഗുദുരാസ് പൂര്‍ ജില്ലയിലെ ഛദ്ദ ഷുഗര്‍ ഇന്‍ഡസ്ട്രീസ് ആണ് രാസദ്രാവകം നദിയില്‍ ഒഴുക്കിയത്. എന്നാല്‍ ഇത് അറിയാതെ സംഭവിച്ചതാണെന്നാണ് കമ്പനിയുടെ വിശദീകരണം. നേരം വെളുത്തപ്പോള്‍ ജനങ്ങള്‍ നദീ ജലം ചുവന്ന നിറത്തിലായി കാണപ്പെടുകയും നൂറു കണക്കിന് ചത്ത മീനുകള്‍ ഒഴുകി നടക്കുന്നതും നദി തീരത്ത് ചത്ത മീനുകള്‍ കൂടി കിടക്കുന്നതും കണ്ടെത്തുകയായിരുന്നു. അമൃത്സര്‍, കപൂര്‍ത്തല, ടാണ്‍ ടരണ്‍ എന്നിവിടങ്ങളിലാണ് മീനുകള്‍ ചത്തു പൊങ്ങിയത്.




Sharing is Caring