പകുതി വില തട്ടിപ്പ് കേസിലെ തനിക്കെതിരായ ആരോപണം തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്‌ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തന്നെ തേജോവധം ചെയ്യരുതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഏഴു ലക്ഷം പോയിട്ട് ഏഴു രൂപ പോലും വാങ്ങിയിട്ടില്ല. തൻ്റെ അകൗണ്ട് പരിശോധിക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതുവരെ തനിക്കെതിരെ അനന്തു മൊഴി നൽകിയിട്ടില്ല. നാളെ അനന്തു പറയുമോ എന്നറിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.മാത്യു കുഴൽ നടൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അനന്തു കൃഷ്ണൻ പണം നൽകിയെന്നായിരുന്നു പുറത്ത് വന്ന വാർത്ത.

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്,കോട്ടയം എം പി ഫ്രാൻസിസ് ജോർജ് അടക്കം നിരവധി പേരാണ് അനന്തു കൃഷ്ണന്റെ പട്ടികയിലുള്ളത്. പൊലീസിന് നൽകിയ മൊഴിയിലാണ് അനന്തു കൃഷ്ണൻ ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.













