നീണ്ട ഇടവളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റി.
ഫെബ്രുവരി 24നു ചിത്രം തിയെറ്ററുകളിലെത്തും. ഇന്നാണു ചിത്രത്തിന്‍റെ
റിലീസ് നിശ്ചയിച്ചിരുന്നത്.

ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ റിലീസ് മാറ്റുകയാണെന്നു ചിത്രത്തിന്‍റെ നിര്‍മാതാവ് അറിയിച്ചു. ഭാവനയോടൊപ്പം ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദില്‍ മൈനൂനത്ത് അഷറഫാണു ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടന്‍ ടാക്കീസുമായി സഹകരിച്ചു ബോണ്‍ഹാമി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണു നിര്‍മാണം.
ചിത്രത്തിന്‍റെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നതു സംവിധായകന്‍ തന്നെയാണ്. അശോകന്‍, അനാര്‍ക്കലി നാസര്‍, അഫ്സാന ലക്ഷ്മി, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അരുണ്‍ റഷ്ദി.വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് പോള്‍ മാത്യൂ, നിശാന്ത്, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.













