നോട്ട് ഇല്ലാതാക്കല്‍ മാവോയിസ്റ്റുകളുടെ സമ്പത്ത് ഇല്ലാതാക്കി: രാജ്‌നാഥ് സിംഗ്


മാവോയിസ്റ്റുകളുടെ സമ്പത്ത് ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ നടപടിക്കു സാധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇടതു തീവ്രവാദികളുടെ അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സായുധ കലാപം സംബന്ധിച്ച് നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗും യോഗത്തില്‍ പങ്കെടുത്തു. നോട്ട് നിരോധനം മാവോയിസ്റ്റുകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാവോയിസ്റ്റ് പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.




Sharing is Caring