നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ നൂറോളം കുട്ടികളെ മോചിപ്പിച്ചു


നൈജീരിയയിലെ ഇസ്‌ലാമിക് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ നൂറിലേറെ വിദ്യാർഥികളെ മോചിപ്പിച്ചു. കഴിഞ്ഞ മേയിൽ നൈഗർ സ്റ്റേറ്റിലെ തെഗിനയില്‍ ആയുധധാരികൾ സ്കൂളിൽ നിന്നാണ് തട്ടിക്കൊണ്ടുപോയവരെയാണ് ഭീകരർ മോചിപ്പിച്ചത്. കുട്ടികളെ നിരുപാധികമാണ് വിട്ടയച്ചതെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ അറിയിച്ചു.


136 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 15 വിദ്യാർഥികൾ കഴിഞ്ഞ ജൂണിൽ രക്ഷപെട്ടിരുന്നു. ആറു കുട്ടികൾ തടവിൽ കിടന്ന് മരിച്ചതായും സ്കൂൾ അധികൃതർ പറയുന്നു. അതേസമയം മോചിപ്പിച്ച കുട്ടികളെ ആരോഗ്യപരിശോധനകൾക്കുശേഷം വീടുകളിലേക്കയക്കും.

online news portal



Sharing is Caring