നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഓലി വിശ്വാസവോട്ടു നേടി


കാഠ്മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഓലി പാര്‍ലമെന്റ്ില്‍ വിശ്വാസവോട്ടു നേടി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് ഓലി വിശ്വാസവോട്ടു നേടിയത്.


ഞായറാഴ്ച ഏറെ വൈകി പൂര്‍ത്തിയായ വോട്ടെടുപ്പില്‍ 200 പേര്‍ ഓലിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 68 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു.


കഴിഞ്ഞ മാസമാണ് കെപി ശര്‍മ ഓലി എന്ന കഡ്ഖ പ്രസാദ് ശര്‍മ ഓലി രാജ്യത്തിന്റെ 41-ാം പ്രധാനമന്ത്രിയായി അധികാരമേറ്റത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് ) പാര്‍ട്ടി നേതാവാവാണദ്ധേഹം.



Sharing is Caring