നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. ഇന്നലെ രാത്രി 10നാണ് തിരുത്തന്‍പാടത്തെ വീടിനുസമീപത്തുനിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ഒളിവില്‍കഴിഞ്ഞ പോത്തുണ്ടി മലയില്‍നിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരികയായിരുന്നു പ്രതി.രാത്രി ചെന്താമരയെ പോത്തുണ്ടി മലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് നാട്ടുകാരുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഒമ്പതരയോടെ തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് കെണിയൊരുക്കിയത്.

ചെന്താമര രണ്ടുദിവസമായി ഭക്ഷണം കഴിച്ചിരിക്കാന്‍ ഇടയില്ലെന്നതും പൊലീസ് കണക്കുകൂട്ടി. പൊലീസ് ഇവിടെനിന്ന് മടങ്ങിയെന്ന് കരുതിയാണ് ചെന്താമര വീട്ടിലേക്ക് തിരിച്ചത്.













