നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേട്; രാജവ്യാപക പ്രതിഷേധം തുടരുന്നു


നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളില്‍ രാജവ്യാപക പ്രതിഷേധം തുടരുന്നു. യുവജന വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സ്വരം കടുപ്പിക്കുകയാണ്.പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.


സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട മുഴുവന്‍ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കുക, എന്‍ടിഎ നിരോധിക്കുക അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.


എന്‍എസ്‌യുഐ ജില്ലാ ആസ്ഥാനങ്ങളിലും സര്‍വ്വകലാശാലകളിലും പ്രതിഷേധ മാര്‍ച്ച്‌ നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.



Sharing is Caring