നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ


പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്നും മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.പി ശശിയെ പിവി അൻവർ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്.


യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയ്യാറായി നിൽക്കുകയാണ് അൻവർ എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.എൻ എം വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്‌ ഏറ്റെടുക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഐസി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നും പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

online news portal



Sharing is Caring