നിരീക്ഷണ സമിതി ശബരിമലയില്‍; മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും


പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക.


മകരവിളക്കിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കും. ഇതിനിടയിലും തീര്‍ത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്.


ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. ഇന്നാണ് എരുമേലി പേട്ട തുള്ളല്‍. മകരവിളക്കിന് വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്രക്ക് നാളെ പന്തളത്ത് നിന്ന് തുടക്കമാകും



Sharing is Caring