നിയോഗിച്ച കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറി; മുങ്ങിയ കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍


ഒരു മാസം മുമ്പ് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ മുങ്ങിയ എല്‍സ 3 എന്ന ചരക്ക് കപ്പലിലെ എണ്ണ നീക്കം ചെയ്യല്‍ അനിശ്ചിതത്വത്തില്‍. എണ്ണ നീക്കം ചെയ്യാന്‍ നിയോഗിച്ച കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറിയതോടെയാണിത്. ജൂലൈ മൂന്നിനുള്ളില്‍ തീര്‍ക്കേണ്ട ദൗത്യമാണ് നിലച്ചത്.


ദൗത്യത്തില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന് ടി & ടി സാല്‍വേജ് കമ്പനി പറഞ്ഞിരുന്നു. പകരം സിംഗപ്പുര്‍, ഡച്ച് കമ്പനിയെ ചുമതലപ്പെടുത്തിയതായി കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം എസ് സി) അറിയിച്ചു.


അതിനിടെ, എം എസ് സിക്ക് അന്ത്യശാസനവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് രംഗത്തെത്തി. എണ്ണ നീക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി.



Sharing is Caring