”നിയമനം നടത്താനായി പോസ്റ്റുകൾ ഉണ്ടാക്കാനാകില്ല”; തോമസ് ഐസക്


ഉദ്യോഗാർഥികളുടെ നിയമനം നടത്താനായി പോസ്റ്റുകൾ ഉണ്ടാക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അക്രമം ഉണ്ടാക്കാൻ ചിലർ മനപൂർവം ശ്രമിക്കുകയാണ്. ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. കാലാവധി അവസാനിച്ച സിപിഒ റാങ്ക് പട്ടിക പുനസ്ഥാപിക്കാൻ കഴിയില്ല. യു.ഡി.എഫ് 5000 ത്തിൽ അധികം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് സമരം ചെയ്യുന്നതെന്നും തോമസ് ഐസക് ചോദിച്ചു.




Sharing is Caring