നിപ സംശയം; കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു


സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.


സമ്പർക്കമുള്ളവർ കോഴിക്കോട് തുടരുന്നു. നിപ സംശയത്തിൽ ആരോ​ഗ്യവകുപ്പിന്റെ ഉന്നതതലയോ​ഗം ആരംഭിച്ചു. ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോ​ഗം നടക്കുന്നത്. നിപ ബാധ സംശയിക്കുന്ന മേഖലയിൽ പ്രോട്ടോകോൾ ഏർപ്പെടുത്താൻ നിർദേശം നൽകി.നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

online news portal

ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. മൗലാന ആശുപത്രിയിൽ ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. മസ്തിഷ്കജ്വരത്തെ തുടർന്ന് കോഴിക്കോട മിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിക്കുകയായികുന്നു. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.



Sharing is Caring