നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ആതിരയെ അവസാനമായി ഒരുനോക്ക് കാണിക്കാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും


കൊച്ചി: ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ച കോഴിക്കോട് പേരാമ്ബ്ര സ്വദേശി നിതിന്റെ മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം അല്‍പസമയത്തിനകം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. പ്രസവശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷം മൃതദേഹം മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ടുപോകും.


ദുബായിലെ താമസസ്ഥലത്ത് രണ്ട് ദിവസം മുമ്ബാണ് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യു.എ.ഇയിലെ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 5.45ഓടെയാണ് മൃതദേഹം നെടുമ്ബാശ്ശേരിയിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.
ലോക്ക് ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ പരമോന്നത കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളില്‍ നിറയുന്നത്. നിതിന്‍ പോയതറിയാതെ ഇന്നലെ രാവിലെ ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.




Sharing is Caring