നാമനിർദ്ദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പുവച്ച് പ്രിയങ്ക ഗാന്ധി


നാമനിർദ്ദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പുവച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധി. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവച്ചത്. ഉടൻ തന്നെ റോഡ്‌ഷോ ആരംഭിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.അതേസമയം വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം.


പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.




Sharing is Caring