നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ഏറെ ആകാംക്ഷയിലാണ് ആരാധകര്‍. നാദിര്‍ഷായുടെ നായകനായി ദിലീപ് എത്തുന്നു എന്നതിന് പുറമെ നായികയായി ഉര്‍വശിയാണ് എത്തുന്നത് എന്നതും ശ്രദ്ധേയമാകുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മറ്റൊരു വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് നാദിര്‍ഷ. ക്ലബ്ഹൗസ് സംവാദത്തിലാണ് നാദിര്‍ഷ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചിത്രം നേരിട്ടുള്ള ഒടിടി റിലീസിലേക്ക് നീങ്ങില്ലെന്നും തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും നാദിര്‍ഷ പറഞ്ഞു.
ഇതുവരെ താന്‍ ചെയ്തതില്‍ ഏറ്റവും രസകരമായ ചിത്രമായിരിക്കും ഇതെന്നും തിയേറ്ററുകളില്‍ ആള്‍ക്കൂട്ടത്തിലിരുന്നാണ് ചിത്രം മികച്ച നിലയില്‍ ആസ്വദിക്കാനാകുകയെന്നും നാദിര്‍ഷ പറഞ്ഞു.














