നവകേരള സദസ് ഇന്ന് ഉച്ചക്ക് പെരുമ്പാവൂരിൽ പുനരാരംഭിക്കും


നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം പുനരാരംഭിക്കുക. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് പര്യടനം നിര്‍ത്തിവച്ചത്.ഇന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും.


കാനം രാജേന്ദ്രന്‍റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.


അതേസമയം, കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.



Sharing is Caring