പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇക്കാര്യം വിവാദമാക്കിയതിനെതിരെ അദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് മനസുതുറന്നത്. തന്റെ വീട്ടിലെ പൂജ തെറ്റില്ലെന്നും അക്കാര്യം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണ്.
സുപ്രീംകോടതിയില്‍നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൂജ അടക്കമുള്ള ഇത്തരം കൂടിക്കാഴ്ചകളില്‍ ജുഡീഷ്യല്‍ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം നടത്തുന്നത് പതിവാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്തിനാണ് ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്.രാഷ്ട്രീയക്കാര്‍ക്ക് ജുഡീഷ്യറിയോട് വലിയ ബഹുമാനമുണ്ട് എന്നുള്ളതാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ പക്വത. അത് എല്ലാവര്‍ക്കുമറിയാം.

ജുഡീഷ്യറിയുടെ ബജറ്റ് സംസ്ഥാനത്ത് നിന്നുള്ളതാണ്. ആ ബജറ്റ് ജഡ്ജിമാര്‍ക്കുള്ളതല്ല. പുതിയ കോടതി സമുച്ചയങ്ങള്‍, ജഡ്ജിമാര്‍ക്ക് പുതിയ വസതികള്‍ എന്നിവയെല്ലാം നമുക്ക് ആവശ്യമാണ്. അതിനായി ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും യോഗങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.













