നടിയെ ആക്രമിച്ച കേസ്​: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ ദിലീപ്​ ഹൈകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ നടന്‍ ദിലീപ്​ ഹൈകോടതിയില്‍ ഹരജി നല്‍കി. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്​തി രേഖപ്പെടുത്തി അഭിഭാഷകന്‍ മുഖേന​യാണ്​ ഹരജി നല്‍കിയത്​​.

സംസ്ഥാന പൊലീസ്​ അ​ന്വേഷണം പക്ഷപാതപരമായിരുന്നെന്നും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും ദിലീപ്​ ഹരജിയില്‍ പറയുന്നു. തനിക്കെതിരെ കാര്യമായ തെളിവുകളില്ല. ​പൊലീസ്​ അന്വേഷണത്തില്‍ വിശ്വാസമില്ല. സി.ബി.ഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. അതുകൊണ്ട്​ കേന്ദ്ര ഏജന്‍സിയെ കൊണ്ട്​ അന്വേഷിപ്പിക്കണമെന്നും​ ദിലീപ്​ ഹരജിയില്‍ ആവശ്യപ്പെടുന്നു​. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.

എന്നാല്‍ ദിലീപിന്റെ നീക്കം വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നാണ്​ അന്വേഷണം സംഘവും ​പ്രോസിക്യൂഷനും വിലയിരുത്തുന്നത്​​. കേസുമായി ബന്ധപ്പെട്ട ചില ഹരജികള്‍ പരിഗണിക്കുന്നതിന്​​ പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട്​ നടിയടക്കമുള്ളവര്‍ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ​ വിധി 18ാം തീയതി വരികയാണ്​. അങ്ങനെ വന്നാല്‍ 18ന്​ ശേഷം തന്നെ കേസ്​ വിചാരണ നടപടിയിലേക്ക്​ പോകാന്‍​ കോടതി നിര്‍ദേശിക്കും. ഇൗ സാഹചര്യത്തില്‍ വിചാരണ നടക്കുന്നത്​ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്​ ദിലീപി​ന്റെ നീക്കം​.

മുമ്പും പല കേസുകളിലും ഇങ്ങനെ പ്രതികള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നല്‍കിയിരുന്നുവെന്നും അതിന്​ കോടതി നല്‍കിയ മറുപടി- പ്രതികള്‍ക്ക്​ പ്രത്യേക ഏജന്‍സിയെ കൊണ്ട്​ അന്വേഷിപ്പിക്കണം എന്ന്​ ആവശ്യപ്പെടാനുള്ള അവകാശമില്ല എന്നായിരുന്നുവെന്ന്​ പ്രോസിക്യൂഷന്‍ വ്യക്​തമാക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *