കൊച്ചി: നടന് മുകേഷിനെതിരെ മി ടൂ കാമ്ബയില്. 19 വര്‍ഷം മുമ്ബ് മുകേഷ് ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകയും നിര്‍മാതാവുമായ ടെസ് ജോസഫ് ആണ് രംഗത്തുവന്നിരിക്കുന്നത്. ഇടതുജനപ്രതിനിധിയും താരസംഘടന അമ്മയുടെ ഭാരവാഹിയും കൂടിയാണ് മുകേഷ്. കോടീശ്വരന് പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായതെന്നും ടെസ് ജോസഫ് ട്വിറ്ററില്‍ പറയുന്നു.
എന്നാല്‍ ഈ സംഭവം നിഷേധിച്ചിരിക്കുകയാണ് മുകേഷ്. ദേശീയ തലത്തില്‍ പല പ്രമുഖര്‍ക്കെതിരെയും മി ടൂ കാമ്ബയിനില്‍ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.














