നടന്‍ ജയസൂര്യയുടെ ചെലവന്നൂര്‍ കായല്‍ കൈയേറ്റം: ബോട്ട് ജെട്ടി പൊളിച്ച്‌ നീക്കി

കൊച്ചി: നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നടത്തിയെന്ന് കണ്ടെത്തിയ നിര്‍മാണങ്ങള്‍ക്കെതിരെ കൊച്ചി നഗരസഭയുടെ നടപടി. കായല്‍ കൈയറി നിര്‍മിച്ചെന്ന് കണ്ടെത്തിയ ബോട്ട് ജെട്ടിയും മതിലും നഗരസഭ പൊളിച്ച്‌ നീക്കി.

അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച്‌ നീക്കണമെന്ന് നഗരസഭ നേരത്തെ ജയസൂര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ തദ്ദേശ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു ജയസൂര്യ. എന്നാല്‍ ട്രിബ്യൂണല്‍ പരാതി തള്ളിയതോടെയാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. ഫെബ്രുവരി 27 നാണ് ജയസൂര്യയുടെ അപ്പീല്‍ തദ്ദേശ ട്രിബ്യൂണല്‍ തള്ളിയത്.

കടവന്ത്ര ഭാഗത്തെ വീടിന് സമീപം ജയസൂര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചിരുന്നു. ഇത് ചെലവന്നൂര്‍ കായല്‍ പുറമ്ബോക്ക് കൈയേറിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
തീരദേശപരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണച്ചട്ടവും ലംഘിച്ചാണ് ജയസൂര്യ ബോട്ട് ജെട്ടിയും മതിലും നിര്‍മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *