നടന്‍ അനീഷിന്റെ കാര്‍ അപകടത്തില്‍ പെട്ടു


മലപ്പുറം: സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയിലാണ് അപകടം നടന്നത്.


എറണാകുളത്ത് നിന്ന് സ്വദേശമായ വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സിനിമാ താരം അനീഷ് സഞ്ചരിച്ച കാറില്‍ എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.


അപകടത്തില്‍ വാഹനത്തിന് നല്ല രീതിയില്‍ കേട്പാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടം കണ്ടു നിന്ന നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്.



Sharing is Caring