ദേ​ശവി​രു​ദ്ധനെന്ന് മുദ്രകുത്തി ട്രോള്‍ ആക്രമണം; ടി.​എം.​കൃ​ഷ്ണ​യു​ടെ ഡ​ല്‍​ഹി​യി​ലെ പ​രി​പാ​ടി റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ എ​തി​ര്‍​പ്പ് മൂ​ലം ക​ര്‍​ണാ​ട​ക സം​ഗീ​ത​ജ്ഞ​ന്‍ ടി.​എം.​കൃ​ഷ്ണ​യു​ടെ ഡ​ല്‍​ഹി​യി​ലെ പ​രി​പാ​ടി എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​എ​എ​ഐ) റ​ദ്ദാ​ക്കി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച കൃ​ഷ്ണ​യ്ക്കെ​തി​രെ വ​ല​തു​പ​ക്ഷ ട്രോ​ള്‍ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ പ​രി​പാ​ടി പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് എ​എ​ഐ ട്വീ​റ്റി​ല്‍ അ​റി​യി​ച്ചു.

ന​വം​ബ​ര്‍ 17,18 തീ​യ​തി​ക​ളി​ല്‍ ഡ​ല്‍​ഹി ചാ​ണ​ക്യ​പു​രി നെ​ഹ്‌​റു പാ​ര്‍​ക്കി​ല്‍ “ഡാ​ന്‍​സ് ആ​ന്‍​ഡ് മ്യൂ​സി​ക് ഇ​ന്‍ പാ​ര്‍​ക്ക്” ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​യാ​ണ് മാ​റ്റി​വെ​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ പ​ത്ര​ങ്ങ​ളി​ലും വ​ന്‍ പ​ര​സ്യ പ്ര​ചാ​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. എ​എ​ഐ​യും സം​സ്കാ​രി​ക സം​ഘ​ട​ന​യു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍.

എ​ന്നാ​ല്‍ ടി.​എം.​കൃ​ഷ്ണ ദേ​ശ വി​രു​ദ്ധ​നാ​ണെ​ന്നും ന​ക്‌​സ​ലാ​ണെ​ന്നു​മു​ള്ള ട്രോ​ള്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ പ​രി​പാ​ടി റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി മാ​റ്റി​വെ​ച്ച കാ​ര്യം എ​എ​ഐ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *