ദേശീയ പണിമുടക്ക് 12ന്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.
രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്.

പത്രങ്ങൾ, പാൽവിതരണം, , ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.













