ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മടങ്ങിയ ആള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു


വൈക്കം: ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മടങ്ങിയ ആള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. വൈക്കം തലയാഴം സ്വദേശി രഘുവരന്‍ (70) ആണ് മരിച്ചത്.


അതേസമയം പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സാന്ത്വനിപ്പിക്കാനും പരാതികൾ കേൾക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. രാവിലെ 8.45ന് ഹെലികോപ്റ്ററിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ ഇറങ്ങിയ മുഖ്യമന്ത്രി കാർ ഉപേക്ഷിച്ച് കാൽനടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. ചെങ്ങന്നൂരിലെ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി കോഴഞ്ചേരിയിലും സന്ദര്‍ശനം നടത്തി. മന്ത്രി ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ എംഎൽഎ, കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.




Sharing is Caring