ദിലീപിനെ ഒന്നാംപ്രതിയാക്കാന്‍ സമ്മര്‍ദ്ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി


ദിലീപിനെ ഒന്നാംപ്രതിയാക്കാന്‍ സമ്മര്‍ദ്ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. അന്വേഷണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.


എറണാകുളം പൊലിസ് സേഫ് ഹൗസില്‍ ഇന്നലെ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ നിയമവശങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു. ദിലീപിനെ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആക്കാമെന്ന് നേരത്തെ തന്നെ നിയമോപദേശം ലഭിച്ചിരുന്നു. കേസില്‍ നിലവില്‍ ഒന്നാം പ്രതിയാക്കിയിരിക്കുന്ന പള്‍സര്‍ സുനിക്ക് നടിയോട് പൂര്‍വവൈരാഗ്യമില്ലായിരുന്നെന്നും ദിലീപ് ഏല്‍പ്പിച്ച ജോലി മാത്രമാണ് സുനി ചെയ്തതെന്നുമാണ് വിലയിരുത്തല്‍.

അതുകൊണ്ടു തന്നെ ക്വട്ടേഷന്‍ കൊടുത്ത ദിലീപിനെ ഒന്നാം പ്രതിയാക്കിയ ശേഷം പള്‍സര്‍ സുനിയെ കൂട്ടുപ്രതിയാക്കും.



Sharing is Caring