മാര്‍ച്ച് ഒന്നു മുതല്‍ ദല്‍ഹിയില്‍നിന്ന് മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലുള്ള ആകാശവാണിവാര്‍ത്തകളുടെ സംപ്രേഷണം നിര്‍ത്തുന്നു. മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്.
ഇതുവരെ ദല്‍ഹിയില്‍നിന്ന് സംപ്രേഷണം ചെയ്തിരുന്ന പ്രാദേശികവാര്‍ത്തകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേഷണം ചെയ്യണമെന്നാണ് നിര്‍ദേശം.

മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് ഗുവാഹാട്ടി, ഒഡിയകട്ടക്ക്, തമിഴ് ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേഷണം ചെയ്യണമെന്ന് പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ജനറലിനുവേണ്ടി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി.കെ. ആചാര്യ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.













