‘ത തവളയുടെ ത’ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി


14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവർ ചേർന്ന് നിർമ്മിച്ച്‌, നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത’.ചിത്രത്തിൻ്റെ റിലീസ് അറിയിച്ച്‌ കൊണ്ടുള്ള പുതിയ പോസ്റ്റർ റിലീസായി. ഫെബ്രുവരി 14ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.


ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദൻ ഉണ്ണി, ജെൻസണ്‍ ആലപ്പാട്ട്, ഹരികൃഷ്ണൻ, ജോജി ജോണ്‍, സ്മിത അമ്പു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക് ഹാറ്റ് മീഡിയ ഹൗസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗീസ് എന്നിവരാണ്.കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീർത്തുമൊരു ഫാൻ്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തില്‍ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്.

online news portal

ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: നിഖില്‍ രാജൻ, ഗാനങ്ങള്‍: ബീയാർ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്,ഫൈനല്‍ മിക്സ്‌: അനീഷ്‌ പൊതുവാള്‍, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: അമല്‍ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്സണ്‍ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, അബ്രു സൈമണ്‍ കളറിസ്റ്റ്: ലിജു പ്രഭാകർ, വി എഫ് എക്സ്: ഫോക്സ് ഡോട്ട് മീഡിയ,വൈറ്റ് വേവ്സ് മീഡിയ പബ്ലിസിറ്റി ഡിസൈൻസ്:ലൈം ടീ, സനല്‍ പി.കെ പി.ആർ.ഒ: പി. ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Sharing is Caring