ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷം

ത്യാഗ സ്മരണയില്‍ ഇസ്‌ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മവും പ്രാര്‍ഥന ആഹ്ലാദവും നിറഞ്ഞ സുദിനം. കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ നിറവില്‍.

പ്രവാചകന്‍ ഇബ്രാഹീം പ്രിയപുത്രന്‍ ഇസ്മാഈലിനെ ദൈവ കല്‍പന അനുസരിച്ച് ബലിനല്‍കാന്‍ സന്നദ്ധനായതിന്റെ ത്യാഗസ്മരണ. പരീക്ഷണത്തില്‍ വിജയിച്ച പ്രവാചകന്‍ ഇബ്രാഹിമിനെ നാഥന്‍ ചേര്‍ത്ത് പിടിച്ചു. അചഞ്ചലമായ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ആ ഓര്‍മപ്പെടുത്തലാണ് ബലിപെരുന്നാള്‍ ദിനം.

മൈലാഞ്ചിയണിഞ്ഞും ബിരിയാണിമണം നിറഞ്ഞും പുതുവസ്ത്രമണിഞ്ഞും എങ്ങും ആഹ്ലാദം അലതല്ലുകയാണ്. പെരുന്നാള്‍ നമസ്‌കാരശേഷം വിഭവസമൃദ്ധമായ ഭക്ഷണം. പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഘോഷ ദിനമാണ്. ബലിപെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ ആഘോഷത്തോടൊപ്പം ദൈവത്തിലേക്കുള്ള സമര്‍പ്പണം ഊട്ടിയുറപ്പിക്കുന്നു. ബലിപെരുന്നാള്‍ പകരുന്ന ത്യാഗത്തിന്റെ സന്ദേശം വിശ്വാസികളെ കരുത്തരാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *