തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിൽ ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിൽ തീപിടിത്തം

തൃശ്ശൂർ : തൃശ്ശൂർ നായരങ്ങാടി നെഹ്റു ബസാറിൽ ശവപ്പെട്ടികൾ നിർമ്മിക്കുന്ന ഷോപ്പിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ 3.30നാണ് സംഭവമുണ്ടായത്.

സമീപത്തെ ചായ കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതോടെ തീ പിടിത്തമുണ്ടായതെന്നും ഇത് ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവെന്നുമാണ് വിവരം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *