തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

എറണാകുളം-തൃശൂര്‍ റെയില്‍ പാതയില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ എഞ്ചിന്‍ തകരാര്‍ മൂലം ചൊവ്വരയ്യില്‍ കുടുങ്ങി. ഇതോടെ ട്രെയിനുകള്‍ എല്ലാം പല സ്ഥലങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഏകദേശം 11 മണിയോട് കൂടി തടസ്സങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളില്‍ ആശങ്കയുണ്ടായിരുന്നിതനാല്‍, ഏറെപേര്‍ ട്രെയിനാണ് ആശ്രയിച്ചിരിക്കുന്നത്. ഈ സമയത്ത് ട്രെയിനുകള്‍ കൂടി പണിമുടക്കിയത് സാധാരണക്കാരുടെ യാത്ര ദുഷ്കരമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *