തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതിനായി എസ്.എൻ.ഡി.പി പ്രവര്‍ത്തിച്ചു ; വെള്ളാപ്പള്ളിക്കെതിര വിമര്‍ശനവുമായി വീണ്ടും എം.വി ഗോവിന്ദൻ


കണ്ണൂർ: ബി.ജെ.പിക്ക് അനുകൂലമായി തൃശൂരില്‍ എസ്.എൻ.ഡി.പിയും ക്രിസ്ത്യൻ സഭകളും വോട്ടു മറിച്ചെന്ന ആരോപണവുമായി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.


പാർട്ടി പത്രമായ ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ജനവിശ്വാസം ആർജ്ജിച്ച്‌ മുന്നോട്ടെന്ന ലേഖനത്തിലിണ് നേരത്ത ഉന്നയിച്ച ആരോപണങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചത് . തൃശൂരില്‍ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കാൻ കാരണം എസ്.എൻ.ഡി പിയും ക്രിസ്ത്യൻ സഭകളും വോട്ടു മറിച്ചതു കാരണമാണെന്ന് കുറ്റപ്പെടുത്തിയത്.


തൃശൂരില്‍ ബിജെപി സ്ഥാനാർത്ഥി മുക്കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിക്കാൻ കാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോർന്നതും കാരണമായിട്ടുണ്ട്.എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിക്കായി തെരഞ്ഞെടുപ്പ് ക്യാംപയിൻ നടത്തി. തെരഞ്ഞെടുപ്പിന് ശേഷവും ഈ പ്രവണത അവർ തുടരുകയാണ്.

എല്‍ഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദന്‍ തൻ്റെ ലേഖനത്തില്‍ചൂണ്ടികാട്ടി.
പലമതസാരവുമേകം’ എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഇക്കാര്യം ശ്രീനാരായണ ദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണം.

ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസിലാക്കിയിട്ടുണ്ടെങ്കില്‍ ആ തെറ്റിദ്ധാരണ തിരുത്താന്‍ സിപിഎം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകും. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതാണ് സിപിഎമ്മിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നുണ്ട്



Sharing is Caring