കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രശീയ ക്ഷേത്രത്തിന് സമീപം അജ്ഞാതന്‍റെ ആക്രമത്തില്‍ സ്ത്രീക്ക് ഗുരുതര പരിക്ക്. നടന്നു പോകുകയായിരുന്ന സ്ത്രീയെ ഇയാള്‍ കടന്ന് പിടിച്ച് ചുണ്ടുകള്‍ കടിച്ചു മുറിച്ചു. 60 വയസ് പ്രായമുളള സ്ത്രീയാണ് ആക്രമണത്തിന് ഇരയായാത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സമീപത്തെ ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ചുണ്ടുകള്‍ കടിച്ചുമുറിച്ചതിനാല്‍ സംസാരിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു സ്ത്രീ. ആളുകള്‍ കൂടിയതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മുഷിഞ്ഞ മുണ്ടുടുത്ത് റോഡിലൂടെ നടന്നയാളാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ സ്ത്രീ പൊലീസിനോട് പറഞ്ഞു. ഏകദേശം 56 വയസിനടുത്ത പ്രായമുള്ള ആളാണ് ആക്രമി എന്നാണ് നിഗമനം. ആക്രമിക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.













