തീവണ്ടി ഇനി പൊഗബണ്ടി :ടോവിനോയുടെ തീവണ്ടി തെലുങ്കിലേക്ക്


നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അമിതമായി പുകവലിക്കുന്ന ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രമാണ് തീവണ്ടിയില്‍ ടൊവിനോ അഭിനയിച്ചത്. തെലുങ്കില്‍ അത് സൂര്യ തേജയായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. ആഗസ്ത് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായെത്തിയത്. തെലുങ്കില്‍ നായികയാരെന്ന്‌ പുറത്തു വന്നിട്ടില്ല.തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ച ചിത്രമാണ് തീവണ്ടി. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത തീവണ്ടി ടോവിനോയുടെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണ്. വിനി വിശ്വ ലാല്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ടോവിനോ തോമസ്, സംയുക്ത മോനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സുരഭി ലക്ഷമി, രാജേഷ് ശര്‍മ്മ, സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷേപഹാസ്യരൂപമുള്ള ഈ സിനിമയില്‍ ടോവിനോ പുകവലിക്ക് അടിമയായ ബിനീഷ് ദാമോധരന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്.




Sharing is Caring