തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


മുഴക്കുന്ന് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍.


തില്ലങ്കേരി പടിക്കച്ചാല്‍ എല്‍.പി.സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലില്‍ താവോരത്ത് ഹൗസില്‍, പി.കെ.പ്രസാദിന്റെ ഭാര്യ കെ. ഡി.ബിനിത (36)യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്.ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച്‌ ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. മക്കള്‍: അമല്‍ പ്രസാദ് (മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ), അമയ പ്രസാദ് ( ഉളിയില്‍ ഗവ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥി ).



Sharing is Caring